By സൂരജ് സുരേന്ദ്രൻ .24 02 2021
അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ യാത്ര 112 റൺസിൽ അവസാനിച്ചു.
ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയ മത്സരത്തിൽ ഇംഗ്ലണ്ട് അക്ഷരാർത്ഥത്തിൽ പതറുകയായിരുന്നു. 48.4 ഓവറിലാണ് ഇംഗ്ലണ്ട് 112ന് പുറത്തായത്.
84 പന്തിൽ 53 റൺസ് നേടിയ സാക് ക്രാവ്ലി മാത്രമാണ് ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
7 പന്തുകൾ നേരിട്ട് റണ്ണൊന്നും നേടാതെ ഡൊമനിക് സിബ്ലിയും, 9 പന്തിൽ റണ്ണൊന്നും എടുക്കാതെ ജോണി ബെയർസ്റ്റോ, ജോ റൂട്ട് (17), ബെൻ സ്റ്റോക്ക്സ് (6), ഓലി പോപ്പ് (1), എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യൻ ബൗളിംഗ് നിരയിൽ ലെഫ്റ്റ് ആം ഓഫ് സ്പിന്നർ അക്ഷർ പട്ടേൽ 6 വിക്കറ്റുകൾ സ്വന്തമാക്കി.
രവിചന്ദ്രൻ അശ്വിൻ 3 വിക്കറ്റുകളും സ്വന്തമാക്കി.
ഇഷാന്ത് ശർമ്മയാണ് ഇന്നിങ്സിൽ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്.