ഇംഗ്ളണ്ടും ഫ്രാന്‍സും പ്രി ക്വാട്ടറില്‍

By praveen prasannan.11 Oct, 2017

imran-azhar

കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ മെക്സിക്കോയെ 3~2ന് ഇംഗ്ളണ്ട് പരാജയപ്പെടുത്തി. മറ്റൊരു മല്‍സരത്തില്‍ ഫ്രാന്‍സ് 2~1ന് ജപ്പാനെയും പരാജയപ്പെടുത്തി.

ഇതോടെ ഇംഗ്ളണ്ടും ഫ്രാന്‍സും പ്രി ക്വാട്ടറില്‍ കടന്നു. ഇന്നത്തെ പരാജയത്തോടെ മെക്സിക്കോയുടെ കാര്യം പരുങ്ങളിലായി. മെക്സിക്കോയ്ക്കും ജപ്പാനും അടുത്ത മല്‍സരം നിര്‍ണ്ണായകമാണ്.

മെക്സിക്കോക്കെതിരെ ഇംഗ്ളണ്ടിന്‍റെ ബ്രൂസ്റ്റര്‍ മുപ്പത്തിയൊന്പതാം മിനിട്ടിലും ഫോഡെന്‍ നാല്‍പത്തിയെട്ടാം മിനിട്ടിലും അന്പത്തിയഞ്ചാം മിനിട്ടില്‍ ആഞ്ചോയുമാണ് ഗോല്‍ നേടിയത്. സാഞ്ചോ പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്.

അറുപത്തിയഞ്ചാം മിനിട്ടിലും എഴുപത്തിരണ്ടാം മിനിട്ടിലും മെക്സിക്കോയ്ക്ക് വേണ്ടി ലെയ് നസ് ഗോള്‍ നേടി.

ജപ്പാനെതിരെ ഫ്രാന്‍സിന് വേണ്ടി പതിമൂന്നാം മിനിട്ടിലും എഴുപത്തിയൊന്നാം മിനിട്ടിലും ഗൌരി ഗോളടിച്ചു. ജപ്പാന് വേണ്ടി എഴുപത്തിമൂന്നാം മിനിട്ടില്‍ ഗോള്‍ നേടി.

OTHER SECTIONS