ഇംഗ്ലണ്ടിനെ ചുരിട്ടിക്കൂട്ടി സിറാജ്;ഇന്ത്യക്ക് 257 റണ്‍സ് ലീഡ്

By Priya.04 07 2022

imran-azhar

ബര്‍മിങ്ങാം:ഇന്ത്യയ്‌ക്കെതിരെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 284നു പുറത്ത്. നാലു വിക്കറ്റ് വീഴ്ത്തിയ പേസ് ബോളര്‍ മുഹമ്മദ് സിറാജാണ് ഇന്നലെ ഇംഗ്ലണ്ടിനെ തളച്ചത്.മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 45 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എടുത്തു. ചേതേശ്വര്‍ പൂജാര (50 ബാറ്റിങ്), ഋഷഭ് പന്ത് (30 ബാറ്റിങ്) എന്നിവരാണ് ക്രീസിലുള്ളത്. ശുഭ്മന്‍ ഗില്‍ (4), ഹനുമ വിഹാരി (11), വിരാട് കോലി (20) എന്നിവരാണ് പുറത്തായത്. ഇപ്പോള്‍ ഇന്ത്യക്ക് 257 റണ്‍സ് ലീഡ് ഉണ്ട്.

 കഴിഞ്ഞ ന്യൂസീലന്‍ഡ് പരമ്പരയിലെ ഉജ്വല ഫോം തുടര്‍ന്ന ബെയര്‍‌സ്റ്റോയാണ് അഞ്ചു വിക്കറ്റിന് 84 എന്ന തകര്‍ച്ചയില്‍ നിന്ന് മൂന്നാം ദിനം ഇംഗ്ലണ്ടിനെ കരകയറ്റിയത്.
മിഡോഫിലൂടെയുള്ള ബെയര്‍‌സ്റ്റോയുടെ ലോഫ്റ്റഡ് ഷോട്ടുകള്‍ക്കും മിഡ്വിക്കറ്റിലൂടെയുള്ള ഫ്‌ലിക്കുകള്‍ക്കും മുന്നില്‍ ആദ്യ സെഷനില്‍ ഇന്ത്യ കാഴ്ചക്കാരായി.

 


അതിനിടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് നല്‍കിയ അവസരങ്ങള്‍ ഷാര്‍ദൂലും ബുമ്രയും കൈവിട്ടത് ഇന്ത്യയ്ക്ക് തീരാസങ്കടമാകുമെന്നു കരുതിയെങ്കിലും സ്റ്റോക്‌സിനെ (25) ഷാര്‍ദൂല്‍ തന്നെ ബുമ്രയുടെ കയ്യിലെത്തിച്ചതോടെ ഇരുവര്‍ക്കും പ്രായശ്ചിത്തം.ഡൈവിങ് ക്യാച്ചിലൂടെയാണ് ബുമ്ര എതിര്‍ ടീം ക്യാപ്റ്റനെ മടക്കിയത്. ആറാം വിക്കറ്റില്‍ 66 റണ്‍സാണ് സ്റ്റോക്‌സ് ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം ചേര്‍ത്തത്.

 

 

 

 

OTHER SECTIONS