ഇംഗ്ളണ്ടും ഇറാഖും ക്വാട്ടറില്‍

By praveen prasannan.18 Oct, 2017

imran-azhar

കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ജപ്പാനെ കീഴടക്കി ഇംഗ്ളണ്ടും ഇറാഖിന് മേല്‍ വിജയം നേടി മാലിയും ക്വാട്ടറില്‍ കടന്നു. കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ ഇരുപകുതികളിലും ഗോള്‍ പിറക്കാതായതോടെയാണ് പെനാല്‍ട്ടി ഷൂട്ടൌട്ടിലേക്ക് പോയത്.

മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇംഗ്ളണ്ട് ജയിച്ചത്. ഇംഗ്ളണ്ട് എല്ലാ കിക്കുകളും ഗോളാക്കിയപ്പോള്‍ ജപ്പാന് രണ്ടെണ്ണത്തില്‍ പിഴച്ചു.

ഗോവയില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇറാഖിനെ മാലി മറികടന്നത്. മാലി ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടിയിരുന്നു. രണ്ടാം പകുതിയില്‍ ഇറാഖ് മൂന്ന് ഗോള്‍ കൂടി വഴങ്ങി.

മാലിക്ക് വേണ്ടി ഇരുപത്തിയഞ്ചാം മിനിട്ടില്‍ ഹാജി ഡ്രാമ സ്കോര്‍ ചെയ്തു. മുപ്പത്തിമൂന്നാം മിനിട്ടില്‍ ലസാന എന്‍ഡിയായ രണ്ടാം ഗോളും എഴുപത്തിമൂന്നാം മിനിട്ടില്‍ ഫോഡെ കൊനറ്റ് മൂന്നാം ഗോളും നേടി. എണ്‍പത്തിയഞ്ചാം മിനിട്ടില്‍ അലി കരീം ഇറാഖിന്‍റെ ആശ്വാസ ഗോള്‍ നേടി. എണ്‍പത്തിയേഴാം മിനിട്ടില്‍ കമാറയും ഇഞ്ചവറി ടൈമില്‍ എന്‍ഡിയായേ അഞ്ചാം ഗോളും സ്കോര്‍ ചെയ്തു.

 

 

OTHER SECTIONS