വോക്‌സിനും, റാഷിദിനും 3 വിക്കറ്റ്: സെമിയിൽ ഓസീസ് 223ന് പുറത്ത്

By Sooraj Surendran .11 07 2019

imran-azhar

 

 

ബർമിംഗ്ഹാം: ലോകകപ്പിൽ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ 223ന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49 ഓവറിൽ 223 റൺസിന് പുറത്താക്കുകയായിരുന്നു. 119 പന്തിൽ 85 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റേയും, 70 പന്തിൽ 46 റൺസ് നേടിയ അലക്സ് ക്യാരിയുടെയും ഭേദപ്പെട്ട പ്രകടനമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് ഓസീസിനെ വളരാൻ അനുവദിച്ചില്ല. ആദിൽ റാഷിദും, ക്രിസ് വോക്സും 3 വിക്കറ്റ് വീതം വീഴ്ത്തി. ജോഫ്രാ അർച്ചർ 2 വിക്കറ്റും മാർക്ക് വുഡ് 1 വിക്കറ്റും വീഴ്ത്തി. 300 പന്തിൽ ഇംഗ്ലണ്ടിന് ജയിക്കാൻ ൨൨൪ റൺസാണ് നേടേണ്ടത്.

OTHER SECTIONS