കിരീടം ചൂടാൻ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം

By Sooraj Surendran .14 07 2019

imran-azhar

 

 

ലോഡ്‌സ്: ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ടിന് ജയിക്കാൻ 242 റൺസ് വിജയലക്ഷ്യം. നിർണായക മത്സരത്തിൽ ടോസ് നേടിയ കിവീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുക്കാനെ കിവീസിന് സാധിച്ചുള്ളൂ. കൃത്യമായ ഇടവേളകളിൽ കൂട്ടുകെട്ടുകൾ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ബൗളർമാർ കിവീസിനെ ദുർബലമായ സ്‌കോറിൽ തളയ്ക്കുകയായിരുന്നു. 77 പന്തിൽ 4 ബൗണ്ടറിയുൾപ്പെടെ 55 റൺസ് നേടിയ ഹെൻറി നിക്കോൾസിന്റെയും, 56 പന്തിൽ 2 ബൗണ്ടറിയും 1 സിക്സറുമുൾപ്പെടെ 47 റൺസ് നേടിയ ടോം ലാദത്തിന്റെയും ഭേദപ്പെട്ട പ്രകടനമാണ് കിവീസ് സ്‌കോർ 240 കടക്കാൻ സഹായിച്ചത്. ബൗളിംഗ് നിരയിൽ ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും, പ്ലങ്കെറ്റും 3 വിക്കറ്റ് വീതം വീഴ്ത്തി.

OTHER SECTIONS