ഫിഞ്ചിന് സെഞ്ചുറി (100): ഓസ്‌ട്രേലിയ 285-7 (50)

By Sooraj Surendran .25 06 2019

imran-azhar

 

 

ലണ്ടൻ: ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 286 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ നിര്ബാന്ധിതരായ ഓസീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണ് നേടിയത്. ഓപ്പണിംഗ് ബാറ്റ്സ്‌മാന്മാരായ ആരോൺ ഫിഞ്ചിന്റെ തകർപ്പൻ സെഞ്ചുറി പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 116 പന്തിൽ നിന്നും ഫിഞ്ച് 100 റൺസാണ് നേടിയത്. 11 ബൗണ്ടറികളും 2 സിക്‌സറും ഫിഞ്ചിന്റെ ഇന്നിങ്സിൽപ്പെടുന്നു. ഫിഞ്ചിന് പിന്തുണയേകി ഡേവിഡ് വാർണറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 61 പന്തിൽ 53 റൺസാണ് വാർണർ നേടിയത്. സ്റ്റീവ് സ്മിത്തും, അലക്സ് ക്യാരിയും 38 റൺസ് വീതം നേടി. ഉസ്മാൻ ഖവാജ ഫോമിലേക്ക് തിരിച്ചുവരാത്തത് ടീമിന് തിരിച്ചടിയായി. 29 പന്തിൽ 23 റൺസ് മാത്രമാണ് ഖവാജക്ക് നേടാനായത്. ഗ്ലെൻ മാക്സ്‌വെല്ലിനും പ്രതീക്ഷിച്ചപോലെ തിളങ്ങാനായില്ല. 8 പന്തിൽ നിന്നും 12 റൺസ് നേടിയ മാക്‌സ്‌വെൽ വളരെ വേഗം ക്രീസ് വിട്ടു. ഇംഗ്ലണ്ട് ബൗളർമാർ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 10 ഓവറിൽ 46 റൺസ് വഴങ്ങി ക്രിസ് വോക്‌സ് 2 വിക്കറ്റുകൾ നേടി. ജോഫ്രാ ആർച്ചർ, മാർക്ക് വുഡ്, മൊയീൻ അലി, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

OTHER SECTIONS