ഇംഗ്ലണ്ടിനെതിരായി നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

By Sooraj S.12 Jul, 2018

imran-azhar

 

 

നോട്ടിങ്ഹാമിലെ ട്രെൻഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ ടി ട്വൻറി പരമ്പരയിൽ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. കോലിയുടെ നായക സ്ഥാനത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഉമേഷ് യാദവിന്റെ പേസ് ബൗളിങ്ങിലൂടെ ആദ്യ ഓവർ പൂർത്തിയാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിനുവേണ്ടി ജേസൺ റോയിയും ജോണി ബാരിസ്റ്റോയുമാണ് ഓപ്പണിങ് ബാറ്റിങ്ങിനായി ഇറങ്ങിയിരിക്കുന്നത്. രണ്ട് ഓവറുകൾ പിന്നിടുമ്പോൾ റോയ് 4 പന്തിൽ നിന്നും 5 റൺസോടെയും ബാരിസ്റ്റോ 8 പന്തിൽ നിന്നും 4 റൺസോടെയും ബാറ്റിംഗ് തുടരുകയാണ്. ചഹലിന്റെയും കുൽദീപ് യാദവിന്റെയും സ്പിൻ കുരുക്കിനെ എങ്ങനെ ഇംഗ്ലണ്ട് താരങ്ങൾ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ഇംഗ്ലണ്ടിന്റെ വിജയം.