ഇംഗ്ലണ്ട് 161 ന് പുറത്ത്; ഇന്ത്യക്ക് 168 റണ്‍സ് ലീഡ്

By BINDU PP .19 Aug, 2018

imran-azhar

 


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 329 റണ്‍സിനു പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 161 റണ്‍സിന് പുറത്തായി.അവസാന വിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സനെ സാക്ഷിയാക്കി തകര്‍ത്തടിച്ച ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിനെ 150 കടത്തിയത്. ഇരുവരും ചേര്‍ന്ന് അവസാന വിക്കറ്റില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32 പന്തില്‍ നിന്ന് രണ്ടു സിക്‌സും മുന്ന് ബൗണ്ടറികളുമടക്കം 39 റണ്‍സെടുത്ത ബട്ട്‌ലറെ ഒടുവില്‍ ബുംമ്ര പുറത്താക്കുകയായിരുന്നു. ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. പാണ്ഡ്യയുടെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്. വെറും ആറ് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംമ്രയും രണ്ടു വിക്കറ്റെടുത്തു. ഷമി ഒരു വിക്കറ്റ് വീഴ്ത്തി.അലസ്റ്റയര്‍ കുക്ക് (29), കീറ്റണ്‍ ജെന്നിങ്‌സ് (20), ജോ റൂട്ട് (16), ഒലീ പോപ്പ് (10), ജോണി ബെയര്‍സ്‌റ്റോ (15), ബെന്‍ സ്‌റ്റോക്ക്‌സ് (10), ക്രിസ് വോക്‌സ് (8), ആദില്‍ റഷീദ് (5), സ്റ്റിയുവര്‍ട്ട് ബ്രോഡ് (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

OTHER SECTIONS