പ്രീമിയര്‍ ലീഗ്; വിജയം തുടരാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് മത്സരത്തിനിറങ്ങും

By priya.13 08 2022

imran-azhar

 

 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയ പ്രതീക്ഷയുമായി മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിന് ഇറങ്ങും. ഇതോടൊപ്പം ആഴ്സനലും എവര്‍ട്ടനും ഇന്ന് മത്സരത്തിനിറങ്ങും.  പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഇത്തവണ പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ വമ്പന്‍ ജയം ലക്ഷ്യമിട്ടാണ്
മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാനിറങ്ങുന്നത്.

 

ആദ്യ മത്സരത്തില്‍ സിറ്റി വെസ്റ്റ്ഹാമിനെയാണ് തോല്‍പ്പിച്ചത്.രാത്രി ഏഴരയ്ക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ദുര്‍ബലരായ ബേണ്‍മൗത്താണ് സിറ്റിയുടെ എതിരാളികള്‍.
ഫില്‍ ഫോഡന്‍, ജാക്ക് ഗ്രീലിഷ്, ഡിബ്രുയിന്‍, ഗുണ്ടോഗന്‍, റോഡ്രി തുടങ്ങി ശക്തരുടെ നിരയുള്ള നീലപ്പടയുടെ പ്രതിരോധത്തിലെ പിഴവുകളാണ് പെപ് ഗ്വാര്‍ഡിയോളയുടെ ആശങ്ക.ഇത്തിഹാദില്‍ മത്സരം നടക്കുന്നതുകൊണ്ട് അത് സിറ്റിയുടെ കരുത്ത് കൂട്ടും.

 

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രാത്രി 10 മണിക്ക് എവേ മത്സരത്തില്‍ ബ്രന്റ്ഫോര്‍ഡിനെ നേരിടും.ആഴ്‌സനല്‍ ഇന്ന് ലെസ്റ്റര്‍ സിറ്റിയെ നേരിടും.
സ്റ്റീവന്‍ ജെറാര്‍ദ് പരിശീലിപ്പിക്കുന്ന ആസ്റ്റന്‍ വില്ലയ്ക്ക് ഫ്രാങ്ക് ലാംപാര്‍ഡിന്റെ എവര്‍ട്ടനാണ് എതിരാളികള്‍. മറ്റ് മത്സരങ്ങളില്‍ സതാംപ്റ്റണ്‍, ലീഡ്‌സ് യുണൈറ്റഡിനെയും ബ്രൈറ്റന്‍, ന്യൂകാസിലിനെയും വോള്‍വ്‌സ്, ഫുള്‍ഹാമിനെയും നേരിടും.

 

അതേസമയം, സ്പാനിഷ് ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണ ആദ്യ മത്സരത്തില്‍ റയോ വയേക്കാനോയെ നേരിടും. രാത്രി 12: 30 ന്ാണ് മത്സരം.റ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ വയ്യാഡോളിഡിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് നാളെയാണ് ആദ്യ മത്സരം. അത്‌ലറ്റിക്കോ മാഡ്രിഡ് മറ്റന്നാള്‍ ആദ്യ മത്സരത്തിന് ഇറങ്ങും.

 

 

 

OTHER SECTIONS