ആരാധന മൂത്ത് യുവാവ ഗ്രൗണ്ടിലിറങ്ങി; കോലിയെ ചുംബിക്കാനും സെൽഫിയെടുക്കാനും ശ്രമം: ചിത്രങ്ങൾ വൈറൽ

By Sooraj S.12 10 2018

imran-azhar

 

 

ഹൈദരാബാദ്: ഇന്ത്യയും വിൻഡീസും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നാടകീയ രംഗങ്ങൾ. മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് ചെയ്യുന്നതിനിടെയാണ് സംഭവം.

kohli-fan-4

ക്രിക്കറ്റ് മേഖലയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. മത്സരം കാണാനെത്തിയ യുവാവ് കോലിയോടുള്ള ആരാധന മൂത്ത് ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടക്കുകയും കോലിയുമായി സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.

kohli-fan-2

എന്നാൽ ആരാധകന്റെ അപ്രതീക്ഷിതമായ പ്രവർത്തിയിൽ അസ്വസ്ഥനായ കോലി യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ സെക്യൂരിറ്റി എത്തി യുവാവിനെ പുറത്തേക്ക് കൊണ്ടുപോയി.

kohli-fan-1

ഒന്നാം ടെസ്റ്റ് മത്സരത്തിലും സമാനമായ സംഭവം നടന്നിരുന്നു. യുവാവ് കോലിയെ ചുംബിക്കാൻ ശ്രമിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

kohli-fan-3

OTHER SECTIONS