ഇറ്റലിയില്‍ ആരാധകരുടെ തമ്മിലടി; ഒരു മരണം

By online desk.29 12 2018

imran-azhar

 

 

റോം: ഇറ്റലിയില്‍ നാപോളി ഇന്റര്‍ മിലാന്‍ ആരാധകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു മരണം. ഇന്റര്‍ മിലാന്‍ ആരാധകന്‍ ഡാനിയേല്‍ ബെലാര്‍ഡിനെല്ലിയാണ് മരിച്ചത്. നാപോളി ഇന്റര്‍ തമ്മിലുള്ള സീരി എ മത്സരത്തിന് മുന്നോടിയായി നാപോളി ആരാധകര്‍ സഞ്ചരിച്ച വാനിടിച്ചാണ് ഇന്റര്‍ ആരാധകന്റെ മരണം. മത്സരത്തിന് മുന്നോടിയായി പൊലീസ് ചെക്കിങ് ലംഘിച്ചെത്തിയ പത്തോളം നാപോളി ആരാധകര്‍ സഞ്ചരിച്ച വാനുകള്‍ ഇന്റര്‍ ആരാധകര്‍ വളഞ്ഞിരുന്നു. തുടര്‍ന്നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. നാല് നാപോളി ആരാധകര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മത്സരത്തിനിടെ നാപോളി താരത്തെ വംശീയമായി അധിക്ഷേപിച്ചതിനു ഇന്റര്‍ മിലാണ് സ്റ്റേഡിയം ബാന്‍ ലഭിച്ചിട്ടുണ്ട്.