ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്.സിയെ എഫ്.സി. ഗോവ തകര്‍ത്തു

By Rajesh Kumar.21 02 2021

imran-azhar

 

ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ എഫ്.സി. ഗോവ തകര്‍ത്തു. വിജയത്തോടെ എഫ് സി ഗോവ പ്ലേ ഓഫ് പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു.

 

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോവ, ബെംഗളൂരുവിനെ തോല്‍പ്പിച്ചത്.

 

ഇന്നത്തെ മത്സരത്തിലെ ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തെത്തി.20-ാം മിനിറ്റില്‍ ഇഗോള്‍ അംഗുളോയും 23-ാം മിനിറ്റില്‍ ഫെഡീമുമാണ് ഗോവയ്ക്കായി ഗോളുകള്‍ നേടിയത്.

 

ബെംഗളൂരുവിനായി 33-ാം മിനിറ്റില്‍ സുരേഷ് സ്‌കോര്‍ ചെയ്തു.

 

 

 

 

OTHER SECTIONS