ഗോവയുടെ പത്തംഗപ്പടയോട് അടിയറവ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ്: വീണ്ടും സമനില

By Sooraj Surendran .01 12 2019

imran-azhar

 

 

കൊച്ചി: ആർപ്പുവിളികൾ ആർത്തിരമ്പുന്ന സ്വന്തം ഹോം ഗ്രൗണ്ട്, ഗോവയ്ക്ക് കിട്ടിയ റെഡ് കാർഡ് തുടങ്ങി അനുക്കൂല ഘടകങ്ങൾ നിരവധി ഉണ്ടായിട്ടും ഐഎസ്എല്ലിൽ എഫ്‌സി ഗോവയോട് അടിയറവ് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ സർജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ ഗോളിന് 41 മിനിറ്റ് മാത്രമേ ആയുസുണ്ടായുള്ളു. 41ആം മിനിറ്റിൽ ഗോവയുടെ മുർത്താദ സെറിഗിൻ ഫോൾ ജാക്കിചാന്ദ് സിങ്നൽകിയ ഉഗ്രൻ ക്രോസ് കൃത്യമായി വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ 59ആം മിനിറ്റിൽ മെസ്സി ബൗളിയുടെ മികച്ചൊരു ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഡ് നേടി. പതിവ് പോലെ മത്സരത്തിന്റെ അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സ് വീണ്ടും ജയം കൈവിട്ടു. 90+2 മിനിറ്റിൽ ഗോവയുടെ റെനി റോഡ്രിഗസ് ഗോവയെ തോൽ‌വിയിൽ നിന്നും കരകയറ്റി സമനില ഗോൾ നേടി. സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. എഫ്‌സി ഗോവ നാലാം സ്ഥാനത്തുമാണ്.

 

OTHER SECTIONS