വിംബിൾഡണിൽ റോജർ ഫെഡറർ രണ്ടാം റൗണ്ടിൽ കടന്നു

By Sooraj S.04 Jul, 2018

imran-azhar

 

 

ലണ്ടൻ: ലോകോത്തര താരമായ റോജർ ഫെഡറർ വിംബിൾഡണിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്നു. തന്റെ കരിയറിലെ ഒമ്പതാം കിരീടം ലക്ഷ്യം വെച്ചാണ് ഫെഡറർ കളത്തിലിറങ്ങിയത്. ആദ്യ റൗണ്ടിൽ അൽപ്പം പോലും പണിപ്പെടാതെയാണ് ഫെഡറർ ജയം സ്വന്തമാക്കിയത്. ഫെഡററെ കൂടാതെ മരിന്‍ സിലിക്, സാം ഖുറെ, സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും വനിതാ വിഭാഗത്തിൽ സെറീന വില്യംസ്, കരോളിന്‍ വോസ്‌നിയാക്കി, കരോളിനെ പ്ലിസ്‌കോവ എന്നിവരും രണ്ടാം റൗണ്ടിലേക്ക് കടന്നു. സെർബിയൻ താരം ദുസാന്‍ ലജോവിക്കിനെ നേരിട്ടുള്ള സെറ്റിൽ 6-1, 6-3, 6-4 എന്ന സ്കോറിനാണ് ഫെഡറർ പരാജയപ്പെടുത്തിയത്. അതെ സമയം സെറീന വില്യംസ് തന്റെ കരിയറിലെ എട്ടാം കിരീടം നേടിയെടുക്കാനാണ് കളത്തിലിറങ്ങിയത്. ഡച്ച് താരം അരാന്താ റസിനെ പരാജയപ്പെടുത്തിയാണ് സെറീന രണ്ടാം റൗണ്ടിലേക്ക് കടന്നത്.