ഫുട്ബോൾ മാമാങ്കത്തിന് നാളെ കൊടിയേറ്റം

By Sooraj.13 Jun, 2018

imran-azhar

 

 


ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് നാളെ കൊടിയേറും. റഷ്യയിലാണ് 2018 ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളിൽ നിന്ന് തന്നെ മത്സരത്തിന്റെ പിരിമുറുക്കവും ആവേശവും നമുക്ക് മനസിലാക്കാൻ സാധിക്കും. സന്നാഹ മത്സരങ്ങൾ ആരംഭിക്കുമ്പോൾ തന്നെ ഓരോ ടീമിലെ താരവും പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇത് വലിയ തലവേദനയാണ് ഓരോ ടീമിലും ഉണ്ടാക്കിയിരിക്കുന്നത്. എല്ലാ ടീമുകളും വലിയ പ്രതീക്ഷയോടെയാണ് 21-ആം ലോകകപ്പ് മത്സരങ്ങൾ കളിക്കാനായി ഇറങ്ങുന്നത്. ജൂൺ 14ന് റഷ്യയും സൗദി അറേബ്യയയും തമ്മിലാണ് ആദ്യ മത്സരം നടക്കുന്നത്. മാത്രമല്ല ഈ ലോകകപ്പ് കഴിയുന്നതോടെ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്ന് സൂചനകളുണ്ട്. ഇത്തവണ ബ്രസീൽ ടീമിൽ നിന്നുമാണ് കൂടുതലായും പരിക്കിന്റെ വാർത്തകൾ പുറത്തുവന്നത്. അതുകൊണ്ടുതന്നെ ബ്രസീൽ ഫുട്ബോൾ അസോസിയേഷനും ആശങ്കയിലാണ്. മാത്രമല്ല ഇത്തവണത്തെ ഫിഫ ഫുട്ബോൾ ലോകകപ്പിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. മത്സരങ്ങളുടെ കമന്ററി മലയാളത്തിലും പ്രേക്ഷകർക്ക് ആസ്വദിക്കാം. നാളെ ഉദ്ഘടന മത്സരമായതിനാൽ വലിയ വലിയ ആഘോഷ പരിപാടികളാണ് ഫിഫ ഒരുക്കിയിരിക്കുന്നത്. ലോകത്തിനെ പല ഭാഗത്തുമുള്ള കാണികൾ ഫുട്ബോൾ ആവേശപ്പൂരത്തിന് തയ്യാറായി കഴിഞ്ഞു.

OTHER SECTIONS