സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഫിഫ; ഇനി മത്സരങ്ങൾ സൗജന്യമായി കാണാം

By Lekshmi.13 04 2022

imran-azhar

 

സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഫിഫ.ഫിഫ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോമിൽ സൗജന്യമായി മത്സരങ്ങളും ഡോക്യുമെൻ്ററികളും കാണാം.ഖത്തർ ലോകകപ്പ് സമയത്ത് പണം മുടക്കി ഉപയോഗിക്കാവുന്ന പ്ലാനുകൾ അവതരിപ്പിക്കും.

 

ലോകകപ്പ് മത്സരങ്ങൾ എല്ലാം സംപ്രേഷണം ചെയ്യുമോ എന്നതിൽ വ്യക്തതയില്ലെങ്കിലും ഫിഫ നടത്തുന്ന മത്സരങ്ങളൊക്കെ ഇതിൽ കാണാൻ കഴിയുമെന്നാണ് സൂചന.ഒരു മാസം 1400 മത്സരങ്ങളിലധികം ഈ ഒടിടി പ്ലാറ്റ്ഫോമിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.

 

വനിതാ ഫുട്ബോളിനും ഒടിടിയിൽ പ്രാധാന്യം നൽകും. ജിയോബ്ലോക്കിങ് ഉപയോഗിച്ച് വിവിധ ഇടങ്ങളിൽ വിവിധ മത്സരങ്ങൾ സംപ്രേഷണം ചെയ്യും. പ്ലേസ്റ്റേഷനിലും ആപ്പ്സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

OTHER SECTIONS