ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നാളെ തുടക്കം

By BINDU PP.15 Oct, 2017

imran-azhar

 

 


ദില്ലി:ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കമാകും. പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായപ്പോള്‍, യൂറോപ്യന്‍ ശക്തികള്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ കടുപ്പമേറിയതാകും. നാളെ ദില്ലിയില്‍ ജര്‍മ്മനി- കൊളംബിയ മല്‍സരത്തോടെയാണ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക.അതേസമയം പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായപ്പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആഹ്ലാദമേകുന്നതാണ് ബ്രസീലിന്റെ മല്‍സരം കൊച്ചിയില്‍ നടക്കും എന്നുള്ളത്. കോണ്‍കകാഫ് മേഖലയില്‍ നിന്നുള്ള ഹോണ്ടുറാസാണ് കാനറികളുടെ എതിരാളി. 18 ആം തീയതി രാത്രി എട്ടിനാണ് ബ്രസീല്‍ ഹോണ്ടുറാസ് പോരാട്ടം.നാളെ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ അമേരിക്ക -പരാഗ്വയെ നേരിടും. തുല്യ ശക്തികളുടെ പോരാട്ടത്തിനാകും ദില്ലി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സാക്ഷിയാകുക. രാത്രി എട്ടിനാണ് മല്‍സരം.

 

OTHER SECTIONS