സെമി ഫൈനല്‍ വിജയം; തായ്ലന്റില്‍ ഗുഹയില്‍ നിന്ന് രക്ഷപെട്ട 12 കുട്ടിവീരന്മാര്‍ക്ക് സമര്‍പ്പിച്ച് ഫ്രഞ്ച് താരം പോള്‍ പോഗ്ബ

By Anju N P.11 Jul, 2018

imran-azhar


ബെല്‍ജിയത്തിനെതിരായ സെമിഫൈനല്‍ വിജയം തായ്ലന്റില്‍ ഗുഹയില്‍ നിന്ന് രക്ഷപെട്ട 12 കുട്ടിവീരന്മാര്‍ക്ക് സമര്‍പ്പിച്ച് ഫ്രഞ്ച് താരം പോള്‍ പോഗ്ബ. ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബെല്‍ജിയത്തെ തോല്‍പിച്ചായിരുന്നു ഫ്രാന്‍സ് ഫൈനല്‍ യോഗ്യത നേടിയത്.

 

'വിജയം ഈ ദിവസത്തെ ഹീറോകള്‍ക്കാണ്. വെല്‍ഡണ്‍ ബോയ്സ്, നിങ്ങള്‍ ശക്തരാണ്.' മത്സരത്തിന് ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കുട്ടികളുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

 

ജൂണ്‍ 23നാണ് ഫുട്ബോള്‍ പരിശീലകനൊപ്പം താങ് ലുവാം നാം ഗുഹ കാണാന്‍ കയറിയ 12 കുട്ടികള്‍ ഗുഹാമുഖം മഴപെയ്ത് അടഞ്ഞതിനെ തുടര്‍ന്ന് കുടുങ്ങിപ്പോയത്. ഗുഹയില്‍ നാലുകിലോമീറ്ററോളം ഉള്ളില്‍ കുടുങ്ങിയ ഇവര്‍ക്കരികിലേക്ക് പത്താം ദിവസമാണ് രക്ഷാപ്രവര്‍ത്തകരെത്തിയത്.

 

ലോകമെമ്പാടുമുള്ള ആളുകളുടെ 17 ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്കും ആശങ്കയ്ക്കും ഒടുവിലാണ് മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിലൂടെ എല്ലാവരെയും പുറത്തെത്തിച്ചത്. ഇന്നലെ നാലു കുട്ടികളെയും കോച്ചിനേയുമാണ് പുറത്തെത്തിച്ചത്. ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു.

 

This victory goes to the heroes of the day, well done boys, you are so strong 🙏🏾 #thaicaverescue #chiangrai pic.twitter.com/05wysCSuVy

— Paul Pogba (@paulpogba) July 10, 2018 ">