ബെല്‍ജിയം പരാജയപ്പെട്ടു; പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫ്രാന്‍സ് കലാശപ്പോരാട്ടത്തിന്

By Anju N P.11 Jul, 2018

imran-azhar


റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഫ്രാന്‍സ് ഫൈനലില്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. പന്ത്രണ്ട് കൊല്ലത്തിന് ശേഷമാണ് ഫൈനല്‍ സ്വപ്‌നം ഫ്രാന്‍സിനെ തേടിയെത്തുന്നത്. അന്‍പത്തിയൊന്നാം മിനിറ്റില്‍ ഗ്രീസ്മാന്‍ നല്‍കിയ കോര്‍ണര്‍ കിക്കിലൂടെ സാമുവല്‍ ലുങ്റ്റിറ്റിയാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. നാളെ നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ രണ്ടാം സെമി ഫൈനല്‍ വിജയികളെ ഫ്രാന്‍സ് ഫൈനലില്‍ നേരിടും.

 

അവസാന നിമിഷം വരെ ഇരു ടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ച വച്ചത്. ആവേശം അലയടിച്ച മത്സരത്തില്‍ ഇരു ടീമുകളുടേയും ഇഞ്ചോടിഞ്ച് മത്സരമാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് സാക്ഷിയായത്. ആറാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.

 

ബെല്‍ജിയത്തിന് മൂന്നും ഫ്രാന്‍സിനും രണ്ടും മഞ്ഞകാര്‍ഡുകള്‍ വീതം ലഭിച്ചു. മെറ്റിയൂണിയെ ഫൌള്‍ ചെയ്യ്തതിന് നായകന്‍ ഹസാര്‍ഡിനും എഴുപതാം മിനിറ്റില്‍ ആല്‍ഡര്‍വീല്‍ഡിനും 94ാം മിനിറ്റില്‍ വെറ്ററോഗനുമാണ് മഞ്ഞകാര്‍ഡ് ലഭിച്ചത്. ഫ്രാന്‍സിന്റെ കേലിയന്‍ എംപാപ്പെക്കും കാന്റെക്കുമാണ് മഞ്ഞകാര്‍ഡ് ലഭിച്ചത്.