By Sooraj S.11 Jul, 2018
റഷ്യ: ഫിഫ ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ ഇന്ന് രാത്രി 11: 30ന് നടക്കും. ലുസ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളിലും പ്രീ ക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഹാരി കെയ്ൻ ആണ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടി നിലവിൽ ഗോർഡൻ ബൂട്ടിന് അർഹനായിരിക്കുന്നത്. ക്വാർട്ടർ ഫൈനൽ മത്സരം പിന്നിടുമ്പോൾ 6 ഗോളുകളാണ് ഹാരി കെയ്ൻ നേടിയിരിക്കുന്നത്. ക്രൊയേഷ്യ ആകട്ടെ ഒരു തോൽവി പോലും ഏറ്റുവാങ്ങാതെയാണ് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചത്. അതുകൊണ്ട് തന്നെ വലിയ ആത്മവിശ്വാസത്തിലാണ് ക്രൊയേഷ്യ സെമി ഫൈനൽ നേരിടാൻ ഒരുങ്ങിയിരിക്കുന്നത്. ലുസ്നിക്കി സ്റ്റേഡിയത്തിൽ ഇരു ടീമുകളുടെയും വാശിയേറിയ പോരാട്ടമായിരിക്കും നടക്കുക എന്ന കാര്യത്തിൽ സംശയമില്ല.