അഫ്ഗാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഷാമി പുറത്തായി

By Sooraj.11 Jun, 2018

imran-azhar

 

 


അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും മുഹമ്മദ് ഷാമി പുറത്തായി. ഫിറ്റ്നസ് ടെസ്റ്റിനെ തുടർന്നാണ് ഷാമിയെ ടീമിൽ നിന്നും ഒഴിവാക്കിയത്. ഇന്ത്യൻ ടീമിന്റെ കരുത്തുറ്റ ഫാസ്റ്റ് ബൗളറാണ് മുഹമ്മദ് ഷാമി. മുഹമ്മദ് ഷാമിക്ക് പകരക്കാരനായി നവദീപ് സൈനിനെയാണ് ബിസിസിഐ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി കളികളിൽ ഇന്ത്യയുടെ വിജയത്തിനുവേണ്ടി ഷാമി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇനിയും പകുതിയോളം താരങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്താൻ ബാക്കിയിരിക്കെയാണ് ഷാമിയെ ടീമിൽ നിന്നും ഒഴിവാക്കിയത്. പുതുതായി ടീമിൽ ഇടംനേടിയ നവദീപ്8 മത്സരങ്ങളില്‍ നിന്നായി 34 വിക്കറ്റാണ് നേടിയത്.

OTHER SECTIONS