ഓസ്‌ട്രേലിയെ മുട്ടുകുത്തിച്ച ഇന്ത്യന്‍ ടീമിന് 5 കോടി ബോണസ്

By Veena Viswan.19 01 2021

imran-azhar

 

ന്യൂഡല്‍ഹി: ഓസ്ട്രലിയയെ അവരുടെ നാട്ടില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മുട്ടുകുത്തിച്ച ഇന്ത്യന്‍ ടീമിന് അഞ്ചു കോടി രൂപ ബോണസ് നല്‍കുമെന്ന് ബിസിസിഐ. സെക്രട്ടറി ജയ് ഷാ തുക സമ്മാനിക്കുമെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി.


ഓസ്ട്രേലിയയില്‍ പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിന് അഞ്ചുകോടി രൂപ ബോണസ്സായി നല്‍കും. മികവാര്‍ന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്. എല്ലാ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഓസ്ട്രേലിയയില്‍ ടീം നേടിയത്. ആശംസകള്‍' ജയ് ഷാ ട്വീറ്ററിലൂടെ കുറിച്ചു.

 

OTHER SECTIONS