ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ഫോളോഓണ്‍

By mathew.21 10 2019

imran-azhar

 

റാഞ്ചി: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് ഫോളോഓണ്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 497 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 162 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

335 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇതിമകം തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ക്വിന്റണ്‍ ഡിക്കോക്ക് (5), സുബെയ്ര് ഹംസ (0), ഫാഫ് ഡുപ്ലെസിസ് (4), ടെംബ ബവുമ (0) എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 162 റണ്‍സിന് പുറത്താക്കിയിരുന്നു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഷമി, ജഡേജ, ഷഹബാസ് നദീം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ഷഹബാസ് നദീമും ചേര്‍ന്ന് പ്രതിരോധത്തിലാക്കിയത്.

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെടുത്തിട്ടുണ്ട്.

 

OTHER SECTIONS