ഫുട്‌ബോള്‍ വരുമാനത്തില്‍ മെസ്സിയേയും റൊണാള്‍ഡോയേയും കടത്തിവെട്ടി എംബാപ്പെ

By priya.20 09 2022

imran-azhar

 

ഫുട്‌ബോളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന താരം ആരാണെന്ന് ചോദിച്ചാല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമൊക്കെയാണെന്നായിരിക്കും ഉത്തരം. എന്നാല്‍ 2022 ല്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുടെ സൂപ്പര്‍താരം കൈലിയന്‍ എംബാപ്പെയാണ് ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബുമായുണ്ടാക്കിയ പുതിയ കരാറും വമ്പന്‍ വാണിജ്യക്കരാറുകളുമാണ് എംബാപ്പെയെ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്തിക്കുന്നത്.

 

ഈ വര്‍ഷം 995 കോടി രൂപയാണ് എംബാപ്പെയ്ക്ക് ലഭിക്കുന്നത്.ക്ലബ്ബുമായുള്ള കരാറില്‍ നിന്നാണ് ഇതില്‍ 836 കോടി രൂപയും ലഭിക്കുന്നത്. 899 കോടി രൂപയുമായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത്. ്ക്ലബ്ബില്‍ നിന്ന് 477 കോടി രൂപയാണ് താരത്തിന് ലഭിക്കുന്നത്. പി.എസ്.ജി.യുടെ ലയണല്‍ മെസ്സിയാണ് മൂന്നാം സ്ഥാനത്ത്.875 കോടിയാണ് മെസ്സിക്ക് ലഭിക്കുന്നത്.

 

 

 

OTHER SECTIONS