ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖത്തര്‍: ജഴ്‌സി പുറത്തിറക്കി ബ്രസീല്‍

By priya.10 08 2022

imran-azhar

 

ബ്രസീല്‍ ലോകകപ്പിനുള്ള ജഴ്‌സി പുറത്തിറക്കി. പരമ്പര്യമായി ഉപയോഗിക്കാറുള്ള മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്‌സികള്‍. ഹോം ജഴി മഞ്ഞയും എവേ ജഴ്‌സി നീലയുമാണ്. ബ്രസീലിനുവേണ്ടി ജഴ്‌സി നിര്‍മിച്ചിരിക്കുന്നത് പ്രമുഖ സ്‌പോര്‍ട്‌സ് വിയര്‍ ബ്രാന്റായ നൈകി ആണ്. നൈകി സ്റ്റോറുകള്‍ മുഖേന സെപ്തംബര്‍ 15 മുതല്‍ ആരാധകര്‍ക്ക് ജഴ്‌സി വാങ്ങാം.            


കഴിഞ്ഞ മാസം ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചു. അഡിഡാസാണ് ടീമിനുള്ള വെള്ളയും ആകാശ നീലയുമുള്ള ജഴ്സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലോകകപ്പില്‍ ബ്രസീല്‍ ജി ഗ്രൂപ്പിലും അര്‍ജന്റീന സി ഗ്രൂപ്പിലുമാണ്.ജി ഗ്രൂപ്പിലെ മറ്റ് ടീമുകളായ സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറുണ്‍ ടീമുകള്‍
ബ്രസീലിനൊപ്പം  കളിക്കും. സി ഗ്രൂപ്പില്‍ സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് അര്‍ജന്റീന ഏറ്റുമുട്ടുക.

 

ലോകകപ്പില്‍ സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ ബിയര്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്. മത്സരത്തിനു മുന്‍പും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയര്‍ വില്പന അനുവദിക്കുമെങ്കിലും സ്റ്റേഡിയത്തിനുള്ളില്‍ പൂര്‍ണ നിരോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിന് മാസങ്ങള്‍ മാത്രമകലെയെത്തിനില്‍ക്കുന്ന ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍.

 

 

OTHER SECTIONS