പെലെയുടെ നില മോശമെന്ന് മകന്‍

By online desk.12 02 2020

imran-azhar

 


റിയോ ഡി ജനീറോ: ഫുഡ് ബോള്‍ ഇതിഹാസം പെലെ വിഷാദ രോഗത്തിന് അടിമയായെന്ന് മകന്‍ എഡീഞ്ഞോ. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ കഴിയാതായതോടെ നാണക്കേട് ഭയന്ന് വീടിന് പുറത്തിറങ്ങാനും പെലെ സന്നദ്ധനല്ലെന്നും എഡീഞ്ഞോ പറഞ്ഞു.


ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പെലെ വിധേയനായിരുന്നു. ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ വേണ്ട ചികിത്സകള്‍ നടത്തിയില്ല. ഇതോടെ തനിയെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. ഇപ്പോഴത്തെ അവസ്ഥയില്‍ ആളുകള്‍ക്ക് മുന്നിലേക്കെത്തുന്നത് നാണക്കേടായാണ് അദ്ദേഹം കാണുന്നത്.

 

ഇതോടെയാണ് വിഷാദ രോഗിയായത് എഡീഞ്ഞോ പറഞ്ഞു. ഫിഫ ലോകകപ്പ് കിരീടം (1958, 1962, 1970) മൂന്ന് തവണ സ്വന്തമാക്കിയ ഒരേയൊരു ഫുട്‌ബോള്‍ താരമാണ് പെലെ. പെലെയുടെ മൂന്നാം ലോകകപ്പ് നേട്ടത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് രോഗാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടെത്തുന്നത്.

OTHER SECTIONS