മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു

By Sooraj Surendran.13 07 2021

imran-azhar

 

 

ലുധിയാന: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് ജന്മനാടായ ലുധിയാനയിലായിരുന്നു അന്ത്യം. പാകിസ്താനെതിരേയായിരുന്നു അരങ്ങേറ്റം.

 

തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. അതേ വര്‍ഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലും ഇടം നേടിയെങ്കിലും ഒരൊറ്റ മത്സരം പോലും കളിക്കാനായില്ല.

 

ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ആദ്യ ടെസ്റ്റ് സെഞ്ചുറി. മധ്യനിര ബാറ്റ്‌സ്മാനായിരുന്ന ശര്‍മ ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1,606 റണ്‍സും ഏകദിനത്തില്‍ 883 റണ്‍സുമാണ് സമ്പാദ്യം.

 

140 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 89 ഉം. 1983 ലോകകപ്പിലും യശ്പാല്‍ നിര്‍ണായക സംഭാവന നല്‍കി.

 

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ ആദ്യ മത്സരത്തില്‍ 89 റണ്‍സാണ് യശ്പാല്‍ നേടിയത്. മാഞ്ചസ്റ്ററില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതെ 61 റണ്‍സ് നേടി ടോപ് സ്‌കോററായി.

 

OTHER SECTIONS