മുന്‍ കേരള രഞ്ജി താരം ഡോ. സി.കെ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു

By Web Desk.22 11 2020

imran-azhar

 

 

ഹൂസ്റ്റൺ: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ഡോ. സി.കെ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു. കാൻസർ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു അന്ത്യം. മികച്ച ഫാസ്റ്റ് ബൗളറായ സി.കെ തന്റെ പതിനാറാം വയസിലാണ് കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. കേരളത്തിനായി 21 മത്സരങ്ങളിലെ 37 ഇന്നിങ്‌സുകളില്‍ നിന്ന് 69 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ശ്രദ്ധ നേടി. ആന്ധ്രയ്‌ക്കെതിരേ 86 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.മൈസൂരിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.

 

OTHER SECTIONS