ഫ്ര​ഞ്ച് ഓ​പ്പ​ൺ: റോജർ ഫെഡററും, റാഫേൽ നദാലും നാലാം റൗണ്ടിൽ

By Sooraj Surendran .01 06 2019

imran-azhar

 

 

പാരീസ്: ലോകോത്തര താരങ്ങളായ റോജർ ഫെഡററും, റാഫേൽ നദാലും ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ കടന്നു. നോർവെയുടെ കാസ്പർ റൂഡിനെ 6-3, 6-1, 7-6 (10-8) എന്ന സ്‌കോറിൽ പരാജയപ്പെടുത്തിയാണ് ഫെഡറർ നാലാം റൗണ്ടിൽ കടന്നത്. നദാൽ ബെൽജിയത്തിന്‍റെ ഡേവിഡ് ഗോഫിനെ 6-3, 6-1, 7-6 (10-8) എന്ന സ്‌കോറിൽ പരാജയപ്പെടുത്തിയാണ് നാലാം റൗണ്ടിൽ കടന്നത്. ജയത്തോടെ ഇരുവരും ഏറ്റവും കൂടുതൽ തവണ പ്രീ ക്വാർട്ടറിൽ എത്തുന്ന താരങ്ങളെന്ന റെക്കോർഡും കരസ്ഥമാക്കി. നാലാം റൗണ്ടിൽ അർജന്‍റീനയുടെ ലിയോനാർഡോ മേയർ ആണ് ഫെഡററിന്റെ എതിരാളി. നദാൽ അർജന്‍റീനയുടെ യുവാൻ ഇഗ്നാസിയോ ലോൺഡെറോയെ നാലാം റൗണ്ടിൽ നേരിടും.

OTHER SECTIONS