ഫ്രഞ്ച് ഓപ്പൺ: നോവാക്‌ ദ്യോക്കോവിച്ച്‌ സെമിയിൽ

By Sooraj Surendran .06 06 2019

imran-azhar

 

 

ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ നോവാക് ദ്യോക്കോവിച്ച് സെമി ഫൈനലിൽ കടന്നു ജര്‍മന്‍ യുവതാരം അലക്‌സാണ്ടര്‍ സ്വരേവിനെ 7-5, 6-2, 6-2 എന്ന സ്കോറിന് തകർത്താണ് ദ്യോക്കോവിച്ച് സെമിയിൽ സീറ്റ് ഉറപ്പാക്കിയത്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമും സെമിയിൽ കടന്നു. പുരുഷ ക്വാര്‍ട്ടറില്‍ റഷ്യന്‍ താരം കരേണ്‍ ഖച്ചനോവിനെ 6-2, 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഡൊമിനിക് തീം സെമി ഉറപ്പാക്കിയത്. സെമിയില്‍ ദ്യോക്കോവിച്ച് ഡൊമിനിക് തീമിനെയും, റോജർ ഫെഡറർ റാഫേൽ നദാലിനെയും നേരിടും.

OTHER SECTIONS