ഫ്രഞ്ച് ഓപ്പണിൽ 'നദാൽ' ആധിപത്യം; തുടര്‍ച്ചയായ നാലാം കിരീടം

By Sooraj Surendran.11 10 2020

imran-azhar

 

 

പാരിസ്: ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ നാലാം കിരീടമുയർത്തി റാഫേൽ നദാൽ. പുരുഷ ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തകർത്താണ് നദാൽ നാലാം കിരീട നേട്ടം സ്വന്തമാക്കിയത്. 20-ാം ഗ്രാന്‍ഡ്സ്ലാം വിജയത്തോടെ റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു നദാൽ. രണ്ടു മണിക്കൂറും 43 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 6-0, 6-2, 7-5 എന്ന സ്കോറിനാണ് നദാൽ വിജയം കൈപ്പിടിയിലൊതുക്കിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ ഒരിക്കൽ പോലും ജോക്കോവിച്ചിന് ആധിപത്യം സൃഷ്ടിക്കാൻ സാധിച്ചില്ല. ജോക്കോവിച്ചിന് 2106ലെ കിരീട നേട്ടത്തിന് ശേഷമുള്ള ആദ്യത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനലായിരുന്നു ഇത്.

 

OTHER SECTIONS