ഫ്രഞ്ച് ഓപ്പൺ: ഫെഡററിന്റെ കുതിപ്പിന് സെമിഫൈനലിൽ വിരാമം, നദാൽ ഫൈനലിൽ

By Sooraj Surendran .07 06 2019

imran-azhar

 

 

പാരീസ്: ഇതിഹാസ താരം റോജർ ഫെഡററെ സെമിഫൈനലിൽ പരാജയപ്പെടുത്തി സ്പാനിഷ് താരം റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ ഫെഡററെ 6-3, 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിലേക്കുള്ള സീറ്റ് ഉറപ്പിച്ചത്. 2015നുശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പണിൽ കിരീടം തേടിയിറങ്ങിയ ഫെഡററിന് കനത്ത തിരിച്ചടിയാണ് സെമിഫൈനലിലേറ്റ തോൽവി. ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ പന്ത്രണ്ടാം ഫൈനലാണിത്. ഇതിൽ 11 തവണയും നദാൽ കിരീടവുമായാണ് മടങ്ങിയത്. ഇത് വീണ്ടും ആവർത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നദാൽ. നൊവാക് ജോക്കോവിച്ച് – ഡൊമിനിക് തീം എന്നിവർ ഏറ്റുമുട്ടുന്ന രണ്ടാം സെമിഫൈനലിലെ വിജയിയാണ് ഫൈനലിൽ നദാലിന്റെ എതിരാളി.

OTHER SECTIONS