ഫ്രഞ്ച് ഓപ്പൺ: ഫൈനലിൽ നദാലും ജോക്കോവിച്ചും ഏറ്റുമുട്ടും

By Sooraj Surendran.10 10 2020

imran-azhar

 

 

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് കലാശപ്പോരിൽ റാഫേൽ നദാലും, നൊവാക് ദ്യോക്കോവിച്ചും ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന സെമിഫൈനലിൽ 5-ാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ അഞ്ചു സെറ്റുകള്‍ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ദ്യോക്കോവിച്ച് മുട്ടുകുത്തിച്ചത്. 6-3, 6-2 എന്നിങ്ങനെ ആദ്യ രണ്ട് സീറ്റുകൾ സ്വന്തമാക്കിയ ദ്യോക്കോവിച്ച് മൂന്നാം സെറ്റിൽ അല്പം വിയർപ്പൊഴുക്കി. മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ 7-5നാണ് ദ്യോക്കോവിച്ച് സ്വന്തമാക്കിയത്. അതേസമയം ഫൈനലിൽ നദാലിനെതിരെയുള്ള പോരാട്ടം ദ്യോക്കോവിച്ചിന് കനത്ത വെല്ലുവിളിയാണ്. നദാൽ 12 തവണയാണ് കളിമണ്‍ കോര്‍ട്ടില്‍ കിരീടമുയര്‍ത്തിയത്. ദ്യോക്കോവിച്ച് ആകട്ടെ 2016ല്‍ മാത്രമാണ് കിരീടമുയർത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഫൈനൽ അത്യന്തം ആവേശകരമാകുമെന്ന കാര്യത്തിൽ സംശയമില്ല.

 

OTHER SECTIONS