ഫ്രഞ്ച് ഓപ്പൺ: സോഫിയ കെനിനും, റാഫേൽ നദാലും ഫൈനലിൽ

By Sooraj Surendran.09 10 2020

imran-azhar

 

 

പാരിസ്: ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ചെക് റിപ്പബ്ലിക്കിന്റെ നാലാം സീഡ് താരം സോഫിയ കെനിനും, രണ്ടാം സീഡ് റാഫേൽ നദാലും ഫൈനലിൽ. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കെനിൻ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ സെമി ഫൈനലിൽ എത്തിയ ഏഴാം സീഡ് ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഫൈനലിൽ പത്തൊമ്പതുകാരിയായ ഇഗ സ്വിയാറ്റെകിനെ നേരിടും. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവായ സോഫിയ 2020-ലെ രണ്ടാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുക. അതേസമയം പുരുഷ സിംഗിൾസിൽ നദാൽ 12-ാം സീഡ് ഡീഗോ സ്ക്വാർട്ട്സ്മാനെ നേരിടും. മറ്റൊരു സെമിയിൽ ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ചും അഞ്ചാം സീഡ് സ്റ്റിഫാനോസ് സിറ്റ്സിപാസും ഏറ്റുമുട്ടും.

 

OTHER SECTIONS