തകര്‍പ്പന്‍ ജയവുമായി ഷാല്‍കെ: ഷാല്‍കെ-2 ഗലറ്റസര-0

By Online Desk.08 11 2018

imran-azhar

 

 

ബര്‍ലിന്‍: ബുണ്ടസ് ലീഗ ക്ലബായ ഷാല്‍കെയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടര്‍ക്കിഷ് ക്ലബായ ഗലറ്റസരായെ ഷാല്‍കെ പരാജയപ്പെടുത്തിയത്. ഗൈഡോ ബര്‍ഗ്സ്റ്റല്ലെര്‍, മാര്‍ക്ക് ഊത് എന്നിവരാണ് ഷാല്‍കെക്ക് വേണ്ടി ഗോളടിച്ചത്. ഈ വിജയത്തോടു കൂടി എട്ടു പോയന്റുകളുമായി ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഷാല്‍കെക്ക് ആയി. ഇസ്താംബുളില്‍ വെച്ച് നടന്ന ആദ്യ പാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചിരുന്നു.


നാലാം മിനിറ്റില്‍ ബര്‍ഗ്സ്റ്റല്ലെറിലൂടെ റോയല്‍ ബ്ലൂസ് ലീഡ് നേടിയിരുന്നു. പിന്നീട് മത്സരത്തിലെ രണ്ടാം ഗോള്‍ പിറന്നത് അന്‍പത്തിയേഴാം മിനിറ്റില്‍ ജര്‍മന്‍ താരം മാര്‍ക്ക് ഊതിലൂടെയാണ്. ഗ്രൂപ്പ് സ്റ്റേജില്‍ രണ്ടു മത്സരങ്ങള്‍ ശേഷിക്കെ നോക്ക് ഔട്ട് സ്റ്റേജിലേക്കുള്ള ഷാല്‍കെയുടെ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുകയാണ്. ബുണ്ടസ് ലീഗയില്‍ മോശം തുടക്കമായിരുന്നെങ്കിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനം ഡൊമിനിക്ക് ട്രേഡിസ്‌കോയുടെ ഷാല്‍ക്കെക്ക് ആശ്വാസകരമാണ്.

OTHER SECTIONS