ഹഫീസിന്റെ 'കൈവിട്ട' പന്ത് സിക്‌സറിന് പറത്തിയ വാർണറെ വിമർശിച്ച് ഗംഭീർ

By vidya.12 11 2021

imran-azhar

 

ദുബായ്: ലോകകപ്പ് സെമിയിൽ പാക് താരം മുഹമ്മദ് ഹഫീസിന്റെ കൈയിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ പന്തിൽ സിക്‌സർ നേടിയ ഓസീസ് താരം ഡേവിഡ് വാർണറെ വിമർശിച്ച് ഗൗതം ഗംഭീർ. ട്വിറ്ററിലാണ് ഗംഭീറിന്റെ പ്രതികരണം.

 

കളിയുടെ എട്ടാം ഓവറിലായിരുന്നു മാന്യതയ്ക്ക് നിരക്കാത്ത പണിയാണ് വാർണർ ചെയ്തതെന്ന് മുൻ ഇന്ത്യൻ ഓപണർ വിമർശിച്ചു. പന്ത് ഗ്യാലറിയിൽ. പന്ത് രണ്ടു തവണ പിച്ചു ചെയ്തതു കൊണ്ട് അംപയർ നോബോൾ വിളിച്ചു. അടുത്ത പന്തിൽ ഫ്രീഹിറ്റും.

OTHER SECTIONS