ഗാംഗുലിക്ക് നേരെ ട്രോളുമായി മകള്‍; രസികന്‍ മറുപടി നല്‍കി ദാദ

By online desk.25 11 2019

imran-azhar


കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ തന്റെ അഭിമാന പ്രശ്‌നം കൂടിയായിരുന്നു ഗാംഗുലിക്ക് ഈ മത്സരം.

മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ഇരുകൈയും കെട്ടി അല്‍പം ദേഷ്യത്തോടെ ആരെയോ നോക്കി നില്‍ക്കുന്ന ചിത്രം ഗാംഗുലി കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍, ഇതിന് താഴെ ഗാംഗുലിയുടെ മകള്‍ സന പോസ്റ്റ് ചെയ്‌തൊരു കമന്റിന് ദാദ നല്‍കിയ മറുപടിയും അതിന് മകള്‍ നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ആരെയാണ് ഇത്ര ദേഷ്യത്തോടെ നോക്കുന്നതെന്നായിരുന്നു അച്ഛന്റെ ചിത്രത്തിന് താഴെ മകളുടെ കമന്റ്. അനുസരണക്കേട് കാട്ടുന്ന നിന്നെ തന്നെ എന്നായിരുന്നു ചോദ്യത്തിന് ഗാംഗുലിയുടെ മറുപടി. എന്നാല്‍, അത് താങ്കളില്‍ നിന്ന് പഠിച്ചതാണെന്നായിരുന്നു ഇതിന് മകള്‍ നല്‍കിയ മറുപടി.

 
 
 
View this post on Instagram

A post shared by SOURAV GANGULY (@souravganguly) on

">

 
 
 
View this post on Instagram

A post shared by SOURAV GANGULY (@souravganguly) on

 

 

 

OTHER SECTIONS