ഗാംഗുലിയുടെ കഥ വെള്ളിത്തിരയിലേക്ക് !

By Bindu PP .21 May, 2018

imran-azhar

 

 

ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയുടെ കഥ വെള്ളിത്തിരയിലേക്ക് . 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' എന്ന ഗാംഗുലിയുടെ ആത്മകഥയാണ് സിനിമയാകുന്നത്. ആള്‍ട്ട് ബാലാജി പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിം ലിമിറ്റഡിന്റെ ഭാഗമാണ് ആള്‍ട്ട് ബാലാജി.ജന്മദേശമായ കൊല്‍ക്കത്തയിലെ ബീരന്‍ റോയ് റോഡില്‍ നിന്നും ലോര്‍ഡ്‌സ് വരെയുള്ള യാത്രയായിരുന്നു ഗാംഗുലി തന്റെ ആത്മകഥയില്‍ പരാമര്‍ശിച്ചിരുന്നത്.

 

2002ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇന്ത്യ വിജയറണ്‍ നേടിയപ്പോള്‍ ദാദ തന്റെ ഷര്‍ട്ട് ഊരി കറക്കിയതുള്‍പ്പെടെയെല്ലാം ചരിത്രത്തില്‍ ഇടം നേടിയവയായിരുന്നു. 1983ലെ കിരീട നേട്ടത്തിനു ശേഷം 2003ല്‍ ഇന്ത്യയെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ചത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സി മികവുകൊണ്ടായിരുന്നു.സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച്‌ പ്രൊഡക്ഷന്‍ ഹൗസ് മുംബൈയില്‍ വെച്ച്‌ ഗാംഗുലിയുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടില്ല.

OTHER SECTIONS