ഡബ്ല്യു.ടി എ ഫൈനൽസ് ടെന്നീസ് കിരീടം സ്‌പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരുസയ്ക്ക്

By സൂരജ് സുരേന്ദ്രന്‍.18 11 2021

imran-azhar

 

 

മെക്‌സിക്കോ: വുമണ്‍സ് ടെന്നീസ് അസോയിയേഷന്‍ (ഡബ്ല്യു.ടി.എ) ഫൈനല്‍സ് കിരീടം സ്വന്തമാക്കി സ്‌പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരുസ.

 

ഇതാദ്യമായാണ് മുഗുരുസ ഡബ്ല്യു.ടി.എ.ഫൈനല്‍സ് കിരീടം സ്വന്തമാക്കുന്നത്.

 

കലാശപ്പോരാട്ടത്തിൽ എസ്റ്റോണിയയുടെ അനെറ്റ് കോണ്ടാവെയ്റ്റിനെ തകര്‍ത്താണ് ലോക എട്ടാം നമ്പര്‍ താരമായ മുഗുരുസ കിരീട നേട്ടം സ്വന്തമാക്കിയത്.

 

6-3, 7-5 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുഗുരുസ കിരീടം സ്വന്തമാക്കിയത്.

 

ജയത്തോടെ ഡബ്ല്യു.ടി.എ ഫൈനല്‍സ് കിരീടം നേടുന്ന ആദ്യ സ്‌പെയിന്‍ താരം എന്ന റെക്കോഡ് മുഗുരുസ സ്വന്തമാക്കി.

 

മികച്ച സർവുകളും ഗ്രൗണ്ട് സ്ട്രോക്കുകളുമാണ് താരത്തിന്റെ മേൽക്കെ.

 

തലവേദനകളാകട്ടെ അപ്രേരിത പിഴവുകളും ഡബിൾഫോൾട്ടുകളും.

 

OTHER SECTIONS