മാക്‌സ്‌വെല്ലും, കാരിയും രക്ഷകരായി; ഓസീസിന് പരമ്പര

By Sooraj Surendran.17 09 2020

imran-azhar

 

 

മാഞ്ചെസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിൽ അവിശ്വസനീയ പ്രകടനമാണ് ഓസീസ് പുറത്തെടുത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 302 റൺസാണ് നേടിയത്. ആദ്യ രണ്ടു പന്തുകളില്‍ സ്റ്റാര്‍ക്ക് ജേസണ്‍ റോയിയേയും ജോ റൂട്ടിനേയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. 126 പന്തില്‍ രണ്ടു സിക്‌സും 12 ഫോറുമടക്കം 112 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. സാം ബില്ലിങ്‌സും (57), ക്രിസ് വോക്‌സും (53) ഇംഗ്ലണ്ടിനായി തിളങ്ങി.

 

വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഒരു ഘട്ടത്തില്‍ അഞ്ചിന് 73 റണ്‍സെന്ന നിലയില്‍ തോൽവിയിലേക്ക് കൂപ്പുകുത്തിയിരുന്നു. സെഞ്ചുറി പ്രകടനവുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും അലക്‌സ് കാരിയുമാണ് ഓസീസിനെ കരകയറ്റിയത്‌. 114 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സുമടക്കം 106 റൺസാണ് കാരി നേടിയത്. 90 പന്തുകള്‍ കളിച്ച മാക്‌സ്‌വെല്‍ ഏഴു സിക്‌സും നാലു ഫോറുമടക്കം 108 റൺസും നേടി. ജയത്തോടെ ഓസീസ് 2-1ന് പരമ്പര സ്വന്തമാക്കിയത്.

 

OTHER SECTIONS