'പരിക്ക് വില്ലനായി'; മാക്‌സ്‌വെൽ ഐപിഎൽ കളിച്ചേക്കില്ല

By Sooraj Surendran .12 02 2020

imran-azhar

 

 

മെൽബൺ: കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിന് ഐപിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത. 10.75 കോടിക്ക് കിംഗ്സ് ഇലവൻ പഞ്ചാബാണ് ഐപിഎല്ലിൽ മാക്സ്‌വെല്ലിനെ സ്വന്തമാക്കിയത്. പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാകുന്ന മാക്സ്‌വെല്ലിന് ആറ് മുതൽ എട്ട് ആഴ്ചവരെ പൂർണ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. പരിക്കിനെ തുടർന്ന് ഐപിഎല്ലിന് പുറമെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്‍റി-20 പരമ്പരയും മാക്സ്‌വെല്ലിന് നഷ്ടമാകും. ഫെബ്രുവരി 21-നാണ് ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. മാർച്ചിൽ ഐപിഎൽ മത്സരങ്ങളും ആരംഭിക്കും. പരിക്ക് പൂർണമായും ഭേദമായി കായികക്ഷമത വീണ്ടെടുക്കാൻ രണ്ട് മാസം സമയമെടുക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

 

OTHER SECTIONS