ഗോവയെ തകര്‍ത്ത് ചെന്നെെയ്ന്‍ എഫ്.സി ഫെെനലില്‍

By Abhirami Sajikumar.14 Mar, 2018

imran-azhar

 

ചെന്നെെ: ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെന്നെെയ്ന്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫെെനലില്‍ .

സ്ട്രൈക്കര്‍ ജെജെ ലാല്‍പെഖുലയുടെ ഇരട്ടഗോളുകളാണ് ചെന്നൈയിന്‍ വിജയത്തിന് അടിത്തറ പാകിയത്.  ചെന്നൈയിന്‍ മത്സരത്തിന്‍റെ 26-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ജെജെയായിരുന്നു സ്കോറര്‍.

മൂന്നു മിനിറ്റിനുശേഷം ധനപാല്‍ ഗണേഷ് ചെന്നൈയിന്‍റെ ലീഡ് ഉയര്‍ത്തി.രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ ഗോവന്‍ പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുത്ത് ജെജെ വീണ്ടും വല കുലുക്കിയതോടെ ഗോവയുടെ തോൽവി നിശ്ചയമായി.

OTHER SECTIONS