ഇന്തോനേഷ്യയില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഗോള്‍ കീപ്പര്‍ക്ക് ദാരുണാന്ത്യം

By praveen prasannan.15 Oct, 2017

imran-azhar

ജക്കാര്‍ത്ത: സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഇന്തോനേഷ്യന്‍ സൂപ്പര്‍ ലീഗിലെ ഗോള്‍ കീപ്പര്‍ക്ക് ദാരുണാന്ത്യം. പെര്‍സലെയുടെ ഗോളിയായ ഖൊയ് രുള്‍ ഹുദയാണ് മരണമടഞ്ഞത്.

തെക്കന്‍ ജാവയിലെ സുര്‍ജയ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. കളിയും അതിനിടെ സംഭവിച്ച ഈ ദുഃഖകരമായ സംഭവവും പ്രേക്ഷകര്‍ ടെലിവിഷനിലൂടെ തത്സമയം കണ്ടു.

മുപ്പത്തിയെട്ടുകാരനായ ഖൊയ് രുള്‍ ഹുദ ടീമംഗമായ റമോണ്‍ റോഡ്രിഗ്സുമായാണ് കൂട്ടിയിടിച്ചത്. ഒന്നാം പകുതിയില്‍ കളീ അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് കൂട്ടിയിടിച്ചത്. റോഡ്രിഗ്ഇന്‍റെ മുട്ട് ഖൊയ് രുളിന്‍റെ പിന്‍കഴുത്തില്‍ ഇടിക്കുകയായിരുന്നു.

പന്ത് കൈപ്പിടിയിലൊതുക്കാന്‍ മുന്നോട്ട് കയറിയ ഖൊയ് രുളും പന്ത് തട്ടിയകറ്റാന്‍ സ്ട്രൈക്കര്‍ക്കൊപ്പം ഓടിയ റോഡ്രിഗ്സും കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ പിടഞ്ഞ് മൈതാനത്ത് വീണ ഖൊയ് രുളിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖൊയ് രുള്‍ ആശുപത്രിയില്‍ മരിച്ചത് അറിയാതെ തുടാര്‍ന്ന മല്‍സരത്തില്‍ ഖൊയ് രുളീന്‍റെ ടീമായ പെര്‍സല മടക്കമില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു.

OTHER SECTIONS