ജയമറിയാതെ ഗോകുലം

By Online Desk .12 01 2019

imran-azhar

 

 

കോഴിക്കോട്: ഐലീഗില്‍ ഗോകുലം കേരള എഫ് സിയുടെ ദയനീയ പ്രകടനം തുടരുന്നു. ഇന്നലെ ചര്‍ച്ചില്‍ ബ്രദേഴ്‌സിന് എതിരെയും ഗോകുലം പരാജയപ്പെട്ടു. തുടര്‍ച്ചയായ ഏഴു മത്സരങ്ങളില്‍ ഇതോടെ ഗോകുലത്തിന് ജയിക്കാനായില്ല. ഇതില്‍ അവസാന നാലു മത്സരങ്ങളിലും ഗോകുലം കേരള എഫ് സി പരാജയപ്പെടുകയാണ് ചെയ്തത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്നലത്തെ തോല്‍വി.

 

ഒരു ഗോളിന് തുടക്കത്തില്‍ മുന്നിട്ട് നിന്ന ശേഷമാണ് ഈ ദയനീയ തോല്‍വി. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സിറ്റിയോടും ലീഡ് ചെയ്ത ശേഷമായിരുന്നു ഗോകുലം തോല്‍വി വഴങ്ങിയത്. കളിയുടെ 14ാം മിനിറ്റില്‍ പുതിയ സ്‌ട്രൈക്കര്‍ മാര്‍കസ് ജോസഫാണ് ബിനോ ജോര്‍ജ്ജിന്റെ ടീമിന് ലീഡ് നല്‍കിയത്. മാര്‍കസിന്റെ ഒരു ലോംഗ് റേഞ്ചര്‍ ശ്രമം ചര്‍ച്ചില്‍ കീപ്പറിന്റെ പിഴവ് കൊണ്ട് മാത്രം ഗോളായി മാറുകയായുരുന്നു.

 

എന്നാല്‍ ആ ലീഡ് നിലനിര്‍ത്താന്‍ ഗോകുകത്തിനായില്ല. 37ാം മിനിറ്റില്‍ ചര്‍ച്ചില്‍ ക്യാപ്റ്റന്‍ സീസെ ഗോവന്‍ ടീമിന് സമനില നല്‍കി. രണ്ടാം പകുതിയില്‍ പ്ലാസയിലൂടെ ചര്‍ച്ചില്‍ 2-1ന് മുന്നില്‍ എത്തി. പ്ലാസ തന്നെ കളിയുടെ അവസാന നിമിഷം മൂന്നാം ഗോളും നേടി ചര്‍ച്ചില്‍ വിജയം ഉറപ്പിച്ചു. ജയത്തോടെ ചര്‍ച്ചില്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഗോകുലം എട്ടാം സ്ഥാനത്താണ്.

 

OTHER SECTIONS