18 ദിവസത്തിനിടെ അഞ്ചാം സ്വര്‍ണവും സ്വന്തമാക്കി ഹിമാ ദാസ്‌

By mathew.21 07 2019

imran-azhar


പ്രാഗ്: ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന നോവെ മെസ്റ്റോ നാദ് മെറ്റുജി ഗ്രാന്റ് പ്രിക്‌സില്‍ സ്വര്‍ണം സ്വന്തമാക്കി യുവ അത്‌ലറ്റ് ഹിമാ ദാസ്.
പതിനെട്ട് ദിവസങ്ങള്‍ക്കിടെ ഹിമ സ്വന്തമാക്കുന്ന അഞ്ചാം അന്താരാഷ്ട്ര സ്വര്‍ണമാണ് ഇത്.

400 മീറ്ററിലാണ് ശനിയാഴ്ച ഹിമാ ദാസ് സ്വര്‍ണം നേടിയത്. 52.09 സെക്കന്റിലാണ് ഹിമ ഫിനിഷ് ചെയ്തത്. ഈ സീസണില്‍ ഇതുവരെയുള്ള ഹിമയുടെ മികച്ച സമയമാണിത്. പരിക്ക് കാരണം ഇക്കഴിഞ്ഞ ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഹിമ 400 മീറ്ററില്‍ മത്സരിക്കുന്നത്.

ജൂലൈ രണ്ടിന് ശേഷം ഹിമ സ്വന്തമാക്കുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര സ്വര്‍ണമാണിത്.

 

OTHER SECTIONS