വിൻഡീസ് ഊതി വീർപ്പിച്ച ബലൂൺ; ഓസീസിന് കിരീട സാധ്യത: ഗൗതം ഗംഭീർ

By Sooraj Surendran .19 05 2019

imran-azhar

 

 

ന്യൂ ഡൽഹി: 2019 ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീം നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ ലോകകപ്പ് വിജയത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു ഗംഭീർ. ശ്രീലങ്കക്കെതിരെ നടന്ന ഫൈനലിൽ 97 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചത് ഗംഭീറായിരുന്നു. അതേസമയം വരുന്ന ലോകകപ്പിൽ ഇംഗ്ലണ്ടും, ഇന്ത്യയും കിരീടം നേടാൻ സാധ്യതയുണ്ടെന്നും ഗംഭീർ പറഞ്ഞു. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ പ്രതികരണം.കുറഞ്ഞത് ആറു രാജ്യങ്ങൾ തമ്മിലെങ്കിലും വാശിയേറിയ പോരാട്ടം നടക്കും. എല്ലാ ടീമുകളും ഈ ലോകകപ്പിൽ പരസ്പരം കളിക്കേണ്ടി വരും. ഓരോ കളിയും അതി നിർണായകവുമായിരിക്കുമെന്നും ഗംഭീർ പറഞ്ഞു. അതേസമയം ഐപിഎല്ലിൽ താരങ്ങളുടെ പ്രകടനം മാറ്റിനിർത്തിയാൽ വിൻഡീസ് ഊതി വീർപ്പിച്ച ബലൂണാണെന്നും ഗംഭീർ പറഞ്ഞു.

OTHER SECTIONS