By online desk .01 12 2020
മനാമ: ഫോർമുല വൺ സൂപ്പർ ഡ്രൈവറായ ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടണ് കോവിഡ് സ്ഥിരീകരിച്ചു. മെഴ്സിഡസിന്റെ താരമായ ഇദ്ദേഹം ബഹറിൻ ഗ്രാൻപീ പോരാട്ടത്തിനുശേഷം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. താരം ബഹ്റിനിൽ ഐസൊലേഷനിൽ പ്രവേശിച്ചു. അതോടെ ഞായറാഴ്ച നടക്കുന്ന സാക്കിർ ഗ്രാൻപ്രീയിൽ ഹാമിൽട്ടണ് ഉണ്ടാകില്ല. ഇതിനോടകം തന്നെ ഈ സീസൺ ചാമ്പ്യൻഷിപ്പ് ഇദ്ദേഹം സ്വന്തമാക്കിയിരുന്നു . ഹാമിൽട്ടണിന് പകരം സാക്കിർ ഗ്രാൻപ്രീയിൽ സ്റ്റോഫെൽ വാൻഡോർനെ മത്സരിക്കുമെന്ന് മെഴ്സിഡസ് വ്യക്തമാക്കി.