'ക്യാപ്റ്റൻ കൂൾ' @ 39; ജന്മദിനാശംസകൾ മഹി....

By Sooraj Surendran.07 07 2020

imran-azhar

 

 

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ നേട്ടങ്ങളുടെ പട്ടിക പരിശോധിച്ചാൽ അവിടെ തങ്കലിപികളാൽ രേഖപ്പെടുത്തിയിട്ടുണ്ടാകും ഒരു പേര് സാക്ഷാൽ മഹേന്ദ്രസിംഗ് ധോണി. ഐസിസിയുടെ ടി20 ലോകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നീ മൂന്ന് ട്രോഫികളും ഏറ്റുവാങ്ങുന്ന ലോകത്തിലെ തന്നെ ഏക ക്യാപ്റ്റനാണ് ധോണി. ധോണി ഇന്ന് 39ആം ജന്മദിനം. ഈ കോവിഡ് കാലത്തും ആരാധകർ ചാരിറ്റി പ്രവർത്തങ്ങളും ഹാഷ് ടാഗ് സെലിബ്രേഷനുമൊക്കെയായി ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.

 

India's government steps in after ICC asks MS Dhoni to remove army ...

 

ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിൽ നിർണായക പങ്ക് വഹിച്ചതും ധോണി തന്നെയെന്ന് നിസംശയം പറയാം. നിർണായക മത്സരങ്ങളിൽ പോലും പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെയും, ടീം അംഗങ്ങളെയും കൈപിടിച്ചുയർത്തുന്നതിൽ പ്രത്യേക പാടവമുണ്ട് ധോണിക്ക്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെ ഇന്ത്യക്കു സമ്മാനിച്ചത് ധോണിയാണ്.

 

MS Dhoni Set To Incur Huge Loss If He Makes Comeback Into National ...

 

28 വർഷത്തിനൊടുവിൽ സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ ജേതാക്കളാകുമ്പോൾ അതിൽ ധോണിയുടെ പങ്ക് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്. 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്. 2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു. ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥാനം വാനോളമുയർത്തിയ ക്യാപ്റ്റൻ കൂളിന് കലാകൗമുദിയുടെ ജന്മദിനാശംസകൾ.

 

Lightning strikes for the 100th time, says Sachin Tendulkar on MS ...

 

OTHER SECTIONS