'പല സ്ത്രീകളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്': അതിരുകടന്ന് പാണ്ഡ്യയും, രാഹുലും

By Online Desk .10 01 2019

imran-azhar

 

 

മുംബയ്: ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും നടത്തിയ പരാമര്‍ശത്തില്‍ ഇരുവര്‍ക്കും ബിസിസിഐയുടെ കാരണംകാണിക്കല്‍ നോട്ടീസ്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നടത്തുന്ന 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിക്കിടെ ഹാര്‍ദിക് പാണ്ഡ്യ സംസാരിച്ച കാര്യങ്ങളിലാണ് ബി.സി.സി.ഐ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും തരംതാഴ്ന്നതാണെന്നും ബി.സി.സി.ഐ പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍.രാഹുലിനും വിശദീകരണം നല്‍കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

 

അതേസമയം ഹാര്‍ദിക് പാണ്ഡ്യ താന്‍ നടത്തിയ പരാമര്‍ശത്തിന് ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. താന്‍ ആരെയും തന്റെ പരാമര്‍ശങ്ങളിലൂടെ വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പാണ്ഡ്യ വ്യക്തമാക്കി. പല സ്ത്രീകളുമായും താന്‍ ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും ഇക്കാര്യം തന്റെ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും പരിപാടിക്കിടെ ഹാര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തി. താന്‍ ക്ലബ്ബുകളില്‍ സ്ത്രീകളോട് അവരുടെ പേര് ചോദിക്കാറില്ലെന്നും അവര്‍ ചലിക്കുന്നത് എങ്ങനെയാണെന്ന് നോക്കുകയാണ് താന്‍ ചെയ്യാറുള്ളതെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞിരുന്നു. പാണ്ഡ്യയുടെ പരാമര്‍ശനം തരംതാഴ്ന്ന ഒന്നാണെന്ന് അഭിപ്രായപ്പെട്ട് ബി.സി.സി.ഐ ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്രിക്കറ്റുമായി ബന്ധമില്ലാത്ത പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യത്തെപ്പറ്റിയും ആലോചിക്കുന്നുണ്ട്.

OTHER SECTIONS